Site icon Newskerala

കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുക്കല്ല്, വൻ അപകടം ഒഴിവായി; അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: കൊച്ചി പച്ചാളം റെയിൽവേ ഗേറ്റിനടുത്ത് ട്രാക്കിന് നടുവിൽ ആട്ടുകല്ല് വെച്ച നിലയിൽ. വെള്ളിയാഴ്ച പുലർച്ചെ നാലിന് മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് സംഭവം അറിയുന്നത്. ലോക്കോ പൈലറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ആട്ടുകല്ല് കണ്ടെത്തുന്നത്. ട്രെയിൻ അട്ടിമറി ശ്രമമാണോയെന്ന സംശയത്തിലാണ് പൊലീസ്. ട്രാക്കിന്‍റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്. അധികം വലിപ്പമില്ലാത്തതിനാൽ ട്രെയിൻ മുകളിലൂടെ കടന്നുപോകുകയും ചെയ്തു. അൽപം നീങ്ങി പാളത്തിന് മുകളിലേക്കായിരുന്നെങ്കിൽ വൻ അപകടമുണ്ടാകുമായിരുന്നു. സമീപത്ത് തന്നെ ഒരു നായയുടെ ജഡവും കണ്ടെത്തി. ട്രെയിൻ തട്ടിയാണോ നായ ചത്തത് എന്നത് ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കും.

Exit mobile version