മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ ബസിടിച്ച് അതേ സ്കൂളിലെ വിദ്യാർഥി മരിച്ചു. കൊണ്ടോട്ടി മുസ്‍ലിയാരങ്ങാടിയിൽ കുമ്പളപ്പറമ്പ് എ.ബി.സി മോണ്ടിസോറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ യമിൻ ഇസിൻ (എട്ട്) ആണ് വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്കുണ്ടായ അപകടത്തിൽ മരിച്ചത്. സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അതേ ബസിടിച്ചത്. അപകടം നടന്നയുടൻ ബസ് ഡ്രൈവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സ്ഥലത്തുവെച്ചു തന്നെ കുട്ടി മരിച്ചതായാണ് റിപ്പോർട്ട്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽകോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബസ് ഡ്രൈവർ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ . സ്കൂൾ ബസിൽ കുട്ടികളെ സഹായിക്കാൻ ജീവനക്കാരില്ലെന്നാണ് റിപ്പോർട്ടുകൾ.


