പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കടുവ സെൻസസിന് പോയ വനപാലകസംഘം കാട്ടിൽ കുടുങ്ങി. രണ്ടു വനിതകൾ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് മേഖലയിൽ വനത്തിൽ കുടുങ്ങിയത്. ഫോണിൽ ബന്ധപ്പെട്ടെന്നും, തിരിച്ചെത്തിക്കാൻ ആർ.ആർ.ടി സംഘം വനത്തിലേക്ക് പോയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് തമിഴ്നാട് വനാതിർത്തിയോട് ചേർന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാൻ പോയത്. ചൊവ്വാഴ്ച വൈകിട്ട് മടങ്ങുന്നതിനിടെ വഴിതെറ്റുകയായിരുന്നു. കൈവശം കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീർന്നു. മൊബൈലിൽ റേഞ്ച് കിട്ടിയതിനാൽ പുതൂർ ഫോറസ്റ്റ് ഡിവിഷനിൽ അറിയിച്ചു.


