Site icon Newskerala

മരണാനന്തര ചടങ്ങിനിടെ വാക്കു തർക്കം; സംഘർഷം : യുവാക്കൾ കിണറ്റിൽ വീണു

ആറ്റിങ്ങൽ : മരണാനന്തര ചടങ്ങിനിടെയുണ്ടായ വാക്കു തർക്കം സംഘർഷത്തിൽ കലാശിച്ച് യുവാക്കൾ കിണറ്റിൽ വീണു. ആറ്റിങ്ങൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തതാണ് സംഭവം.മൂന്ന് യുവാക്കളാണ് കിണറ്റിൽ വീണത്. മദ്യലഹരിയിൽ കിണറിന് സമീപം ഇരുന്ന് സംസാരിക്കുകയായിരുന്നു ഇവർ. സംസാരം പിന്നീട് വാക്കു തർക്കത്തിലെത്തി. വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചതോടെ മൂന്നുപേർ കിണറ്റിൽ വീണു.ഓടിക്കൂടിയ നാട്ടുകാർ കിണറ്റിൽ നിന്ന് ഒരാളെ രക്ഷിച്ചു. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി മറ്റു രണ്ടുപേരെ കൂടി പുറത്തെടുത്തു.യുവാക്കൾക്ക് വീഴ്ചയിൽ പരിക്കു പറ്റിയിട്ടുണ്ട്.

Exit mobile version