വാങ്ങിയിട്ട് ഒരാഴ്ച’, അമിത വേഗത്തിലെത്തിയ കാർ, മതിലും പൊളിച്ച് പുത്തൻ കാറിലേക്ക് ഇടിച്ച് കയറി, കത്തിയമർന്നു
‘ചെങ്ങന്നൂര്‍: അമിതവേഗത്തിലെത്തിയ കാറിന് വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ചതിനെത്തുടർന്ന് തീപിടിച്ചു. തിരുവോണദിനത്തിൽ കല്ലിശ്ശേരി-കുത്തിയതോട് റോഡിൽ പള്ളത്തുപ്പടിക്കു സമീപമാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വനവാതുക്കര കരമനച്ചേരിൽ മണിക്കുട്ടന്റെ വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന കാറിലാണ് ഇടിച്ചുകയറിയത്.
[ads]തിരുവൻവണ്ടൂർ വനവാതുക്കര മാലിയിൽ പടിഞ്ഞാറേതിൽ എബ്രഹാം മാത്യു ഓടിച്ചിരുന്ന കാറാണ് കത്തിയത്. മണിക്കുട്ടന്റെ വീടിന്റെ മതിലും തകർത്തു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന പുതിയ കാർ ഷെഡ്ഡിൽനിന്നു മുന്നിലേക്ക് ഉരുണ്ടുപോയതിനാലാണ് വലിയ രീതിയിലുള്ള അപകടമൊഴിവായത്. ഇടിച്ച കാറിൽനിന്ന് തീയും പുകയും ഉയരുകയും അൽപസമയത്തിനുള്ളിൽ തീയാളിപ്പടരുകയുമായിരുന്നു. ഉടൻതന്നെ എബ്രഹാം മാത്യു കാറിൽനിന്നു ചാടിയിറങ്ങി. എബ്രഹാം മാത്യുവിനെ നിസ്സാര പരിക്കുകളോടെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ചെങ്ങന്നൂർ അഗ്നിരക്ഷാസേനയും ചേർന്നാണ് കാറിലെ തീയണച്ചു. ഇവരുടെ സമയോചിത ഇടപെടൽമൂലം വീട്ടിലേക്കു തീപടർന്നില്ല. ഒരാഴ്ച മുൻപാണ് മണിക്കുട്ടൻ പുതിയ കാർ വാങ്ങിയത്. ചെങ്ങന്നൂർ പൊലീസും സ്ഥലത്തെത്തി.