മലപ്പുറം: മലപ്പുറം മരുതയില്‍ മര്‍ദനമേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു. സുരേഷ്(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 17നാണ് സുരേഷിന് അടിയേറ്റത്. വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്ന് രൂക്ഷമായ സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെയാണ് സുരേഷിന് ഗുരുതരമായ പരിക്കേറ്റത്. പരിക്കേറ്റ സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.


