Site icon Newskerala

വീട്ടിൽ ബോധരഹിതനായി വീണു; ബോളി വുഡ് നടൻ ഗോവിന്ദ ആശുപത്രിയിൽ

മുംബൈ: വീട്ടിൽ ബോധരഹിതനായതിനെ തുടര്‍ന്ന് ബോളിവുഡ് നടൻ ഗോവിന്ദയെ(61) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് വീട്ടിൽ ബോധരഹിതനായി വീണത്. സബർബൻ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ് താരമെന്ന് സുഹൃത്ത് ലളിത് ബിൻഡാൽ പറഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തെ പരിശോധനകൾക്ക് വിധേയമാക്കിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ഗോവിന്ദയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിൻഡാൽ വെളിപ്പെടുത്തിയില്ല.കഴിഞ്ഞ വര്‍ഷം സ്വന്തം റിവോൾവര്‍ പരിശോധിക്കുന്നതിനിടെ ഗോവിന്ദക്ക് അബദ്ധത്തിൽ വെടിയേറ്റിരുന്നു. കാൽമുട്ടിന് താഴെ പരിക്കേറ്റതിനെത്തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വെടിയുണ്ട പുറത്തെടുത്തത്.

Exit mobile version