Site icon Newskerala

23 സംസ്ഥാനങ്ങളിലെ ഹൈവേകൾ നിരീക്ഷിക്കാൻ AI ; വാഹനങ്ങൾ വിശദമായി പരിശോധിക്കും, ദേശീയപാതകൾ വഴി നിയമലംഘനങ്ങൾ ഉണ്ടായാൽ ഉടനടി പിടിവീഴും

ന്യൂ‍ഡൽഹി: യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് 23 സംസ്ഥാനങ്ങളിലായി നെറ്റ് വർക്ക് സർവേ വെഹിക്കിളുകൾ വിന്യസിക്കാൻ തീരുമാനം. 20,933 കിലോമീറ്റർ ​ദൈർഘ്യമുള്ള നെറ്റ് വർക്ക് സർവേ വെഹിക്കിളുകളാണ് വിന്യസിക്കുന്നത്. ദേശീയപാത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.എൻ‌എസ്‌വി സർവേകളിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ റോഡുകളുടെ അവസ്ഥയെ കുറിച്ച് മനസിലാക്കാനും പ്രശ്നപരിഹാരങ്ങൾ കണ്ടെത്താനും സാധിക്കും. കേന്ദ്ര സർക്കാരിന്റെ മാർ​ഗനിർദേശങ്ങളനുസരിച്ച്, ശേഖരിക്കുന്ന വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കും.ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടം മുതലുള്ള വിവരങ്ങളും ശേഖരിക്കും. രണ്ടുവരിപ്പാത, നാലുവരിപ്പാത, ആറുവരിപ്പാത, എട്ടുവരിപ്പാത തുടങ്ങിയവ എല്ലാ പദ്ധതികളുടെയും വിവരങ്ങൾ ജോലി ആരംഭിക്കുന്നതിന് മുമ്പും അതിനുശേഷം ആറ് മാസത്തെ ഇടവേളകളിൽ ശേഖരിക്കണമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ  പറയുന്നു.

Exit mobile version