Site icon Newskerala

ഡിസംബറിൽ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നേക്കും

ഡിസംബറിൽ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നേക്കും
ഡിസംബറിൽ നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഉടൻ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ട്രാവൽ ആന്റ് ടൂറിസം രംഗത്തെ വിദഗ്ധർ. ഡിസംബർ അവധിക്കാലത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്ക് 50 ശതമാനത്തോളം വർധിക്കാൻ സാധ്യതയുണ്ടെന്ന് ട്രാവൽ ആന്റ് ടൂറിസം രംഗത്തെ വിദഗ്‌ധർ വ്യക്തമാക്കുന്നു. ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്‌താൽ, നവംബർ അവസാനം ബുക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ 30 മുതൽ 40 ശതമാനം വരെ കുറവ് ലഭിക്കുമെന്നും വിദഗ്‌ധർ പറയുന്നു.

Exit mobile version