Site icon Newskerala

സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിടണം; എല്ലായിടത്തും അഴിമതി നടക്കുന്നുണ്ട്, ഉപ്പുതിന്നവർ വെള്ളം കുടിക്കും”: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളിലും അഴിമതി നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡുകൾ പിരിച്ചുവിടണമെന്നും ഐഎഎസ് ഉദ്യോ​ഗസ്ഥനെ ദേവസ്വം ബോർഡുകളുടെ ചുമതല ഏൽപ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.“ഉപ്പുതിന്നവർ വെള്ളം കുടിക്കും. ക്ഷേത്രഭരണസമിതികൾ രാഷ്‌ട്രീയ അഭയാർത്ഥികളുടെ താവളമായി മാറുന്നത് ഒഴിവാക്കണം. എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിട്ട് ഐഎഎസുകാരെ സെക്രട്ടറിയായി നിയമിച്ച് ബോർഡിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണം. വിഷയത്തിൽ സർക്കാർ കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ ആയാലും മുമ്പ് ഉണ്ടായിരുന്നവരായാലും സ്വർണം മോഷ്ടിച്ചവർ പിടിക്കപ്പെടണം”.ദേവസ്വം മന്ത്രി രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്‌ട്രീയ പ്രേരിതമാണ്. ശബരിമലയിലെ സ്വർണമോഷണം സർക്കാരിനെതിരെ തിരിച്ചുവിടുന്നതും രാഷ്‌ട്രീയ പ്രേരിതമായ കാരണങ്ങളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പ​ദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്നും സിപിഐയുടെ എതിർപ്പ് മാറുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Exit mobile version