Site icon Newskerala

തൃശൂരിൽ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ പ്രിന്റ് നൽകി വീണ്ടും തട്ടിപ്പ്; പ്രതി പിടിയിൽ

തൃശൂർ: തൃശൂരിൽ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ പ്രിൻറ് നൽകി വീണ്ടും തട്ടിപ്പ്. പ്രതിയെ പൊലീസ് പിടികൂടി. കുന്നംകുളം ഇയ്യാൽ സ്വദേശി സജീഷ് ആണ് പിടിയിലായത്. വടക്കാഞ്ചേരിയിലെ ലോട്ടറി കടയിലാണ് സജീഷ് തട്ടിപ്പ് നടത്തിയത്. വ്യാജമായി നിർമ്മിച്ച ലോട്ടറി ക്യു ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. കട നടത്തുന്ന ലിജിയാണ് കഴിഞ്ഞ ദിവസം തട്ടിപ്പിന് ഇരയായത്. ലിജിയിൽ നിന്നും 5000 രൂപ വാങ്ങി രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തൃശൂരിൽ നടന്ന മറ്റ് ലോട്ടറി തട്ടിപ്പുകൾക്ക് പിന്നിലും സജീഷാണോ എന്ന സംശയത്തിലാണ് പൊലീസ്.

Exit mobile version