Site icon Newskerala

സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്‍റെ അവയവങ്ങൾ അഞ്ച് പേര്‍ക്ക് പുതുജീവനേകും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്‍റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുക. അഞ്ച് അവയങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയർ ലിഫ്റ്റ് ചെയ്യും . 9 മണിയോടെ ആയിരിക്കും ഹൃദയം കൊണ്ടു പോവുക.മലയിൻകീഴ് സ്വദേശിയാണ് മരിച്ച അമൽ . നാല് ദിവസം മുമ്പായിരുന്നു കിംസ് ആശുപത്രിയിൽ കൊണ്ടുവന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം.

Exit mobile version