വീട്ടുജോലിക്ക് ഒരാളെ നിർത്താനോ , വീട് വാടകയ്ക്ക് നൽകാനോ ഭയപ്പെടുന്നവരാണോ നിങ്ങൾ ? വാടകക്കാരെ കുറിച്ചും വീട്ടുജോലിക്കാരെ കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകാൻ ഇനി കേരള പൊലീസുണ്ടാകും. ചെറിയ തുക നൽകിയാൽ ആളുകളുടെ പശ്ചാത്തല പരിശോധന നടത്തുന്ന സംവിധാനവുമായി കേരള പൊലീസ്. കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി വിഭാഗത്തിൻ്റെ കീഴിലാണ് പശ്ചാത്തല പരിശോധന ഡിജിറ്റൽ സർവ്വീസായി ആരംഭിക്കുന്നത്. പോൽ ആപ്പ് വഴിയും തുണ പോർട്ടൽ വഴിയും ഈ സേവനം ലഭ്യമാക്കുന്നത്.
ആദ്യമായാണ് പൊലീസ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഇത്തരമൊരു സേവനം നൽകുന്നത്. വ്യക്തികളുടെ ഐഡന്റിറ്റി, വിലാസം, ക്രിമിനൽ പശ്ചാത്തലം എന്നിവയാണ് ലോക്കൽ പൊലീസ് അന്വേഷിക്കുക.
