Site icon Newskerala

ഷാഫി പറമ്പിലിനെതിരായ മർദനം: ‘പൊലീസിലെ ചില ആളുകൾ മനഃപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു’; റൂറൽ എസ്പി കെ.ഇ ബൈജു

കോഴിക്കോട്: ഷാഫി പറമ്പിലിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ പൊലീസിനെതിരെ റൂറൽ എസ്പി കെ.ഇ ബൈജു. പൊലീസിലെ ചില ആളുകൾ മനഃപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും കെ.ഇ ബൈജു പറ‍ഞ്ഞു.ഞങ്ങൾ ലാത്തി ചാർജ് ചെയ്തിട്ടില്ല. ഒരു കമാൻഡ് നൽകുകയോ, വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ആക്ഷൻ അവിടെ നടന്നിട്ടില്ല. പക്ഷെ ഞങ്ങളുടെ കൂടെയുള്ള ആളുകൾ മനഃപ്പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലാക്കി. അത് ആരാണെന്ന് കണ്ടുപിടിക്കാൻ ഞങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്. എംപിയെ പുറകിൽ നിന്ന് അടിച്ചുവെന്നും കെ.ഇ ബൈജു കൂട്ടിച്ചേർത്തു. പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചിരുന്നു. റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തുടർന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്.

Exit mobile version