Site icon Newskerala

യുവതിയോട്​ അതിക്രമം: മുൻ ഗവൺമെൻറ്​ പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാന്​ തടവ്

കൊ​ച്ചി: യു​വ​തി​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ൽ ഹൈ​കോ​ട​തി മു​ൻ ഗ​വ. പ്ലീ​ഡ​ർ ധ​നേ​ഷ് മാ​ത്യൂ മാ​ഞ്ഞൂ​രാ​ന്​ ഒ​രു വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ. 2016 ജൂ​ലൈ 14ന്​ ​വൈ​കു​ന്നേ​രം ഏ​ഴി​ന്​ കോ​ൺ​​വ​ൻ​റ്​ ജ​ങ്​​ഷ​ന്​ സ​മീ​പം മു​ല്ല​ശേ​രി ക​നാ​ൽ റോ​ഡി​ൽ​ യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​ണ്​ കേ​സ്. വൈ​കീ​ട്ടു ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും വ​ഴി​യാ​ണ്​ യു​വ​തി അ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​യ​ത്. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ അ​ഭി​രാ​മി​യാ​ണ്​ പ്ര​തി​യെ ശി​ക്ഷി​ച്ച​ത്. സ്ത്രീ​ക്കെ​തി​രെ ന​ട​ന്ന മാ​ന​ഭം​ഗ​ശ്ര​മ​കേ​സാ​യ​തി​നാ​ൽ ഇ​ര​യാ​യ യു​വ​തി​യു​ടെ ര​ഹ​സ്യ​വി​സ്താ​ര​മാ​ണ്​ കോ​ട​തി ന​ട​ത്തി​യ​ത്.സം​ഭ​വ ദി​വ​സം യു​വ​തി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​മാ​ണ് അ​ന്ന്​ ഗ​വ. പ്ലീ​ഡ​റാ​യി​രു​ന്ന ധ​നേ​ഷ്​ മാ​ത്യു മാ​ഞ്ഞൂ​രാ​നെ ത​ട​ഞ്ഞു​വെ​ച്ച്​ പൊ​ലീ​സി​ന്​ കൈ​മാ​റി​യ​ത്. കേ​സ്​ പി​ൻ​വ​ലി​ക്കാ​നു​ള്ള ക​ടു​ത്ത സ​മ്മ​ർ​ദം മ​റി​ക​ട​ന്നാ​ണ്​ യു​വ​തി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്. ഒ​രു വൈ​ദി​ക​ൻ യു​വ​തി​യെ സ്വാ​ധീ​നി​ച്ച് കേ​സ് പി​ൻ​വ​ലി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

Exit mobile version