എറണാകുളം: മദ്ധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കൊച്ചിയിലെ പിറവം അഞ്ച് സെന്റ് കോളനിയിലാണ് സംഭവം. നെല്ലിക്കുഴി സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. റോഡരികിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. കടവന്ത്ര സ്വദേശിയായ ആന്റപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണമിടപാടിനെ ചൊല്ലിയുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.റോഡിന് സമീപം കിടന്നുറങ്ങുകയായിരുന്ന ജോസഫിന്റെ ശരീരത്തിന് മുകളിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


