മലപ്പുറം: തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം. നാളിശ്ശേരി വാർഡ് അംഗം ഷൗക്കത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആലത്തിയൂർ സ്വദേശി സുൽഫിക്കർ ആണ് ആക്രമിച്ചത്. ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. പ്രതി ലഹരിക്കടിമയാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.


