കാസർകോട്: വിദ്യാർത്ഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. കാസർകോട് മേൽപ്പറമ്പലിണ് സംഭവം. 16-കാരനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച് കുട്ടി ഓടിരക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് സംഭവം. ബസ് സ്റ്റോപ്പിൽ കാത്തുനിന്ന കുട്ടിയെ സ്കൂട്ടറിൽ കയറ്റി കടത്തികൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയോട് ആദ്യം വഴി ചോദിച്ചു. പിന്നീട് വഴി പറഞ്ഞുനൽകിയെങ്കിലും ഇയാൾക്ക് വീണ്ടും സംശയമുണ്ടായി. തുടർന്ന് വഴി കാണിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയെ വാഹനത്തിൽ കയറ്റി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.അക്രമിയെ കുട്ടി ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച ശേഷം സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഇതിന് പിന്നാലെ അക്രമിയും സ്കൂട്ടറിൽ രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


