Site icon Newskerala

ഉത്സവ സീസണിൽ ‘ഓസിയടിച്ചാൽ’ പിടിവീഴും; കള്ളവണ്ടി കയറുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ്

ഉത്സവസീസണിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രികരെ പിടികൂടാൻ ശക്തമായ പരിശോധയുമായി റെയിൽവെ. ഇങ്ങനെയുളള ആളുകളെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നവരാത്രി , ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളുമായി ബന്ധപ്പെടുത്തിയാണ് ട്രെയിനുകളില്‍ പരിശോധന നടത്തുക. ടിക്കറ്റ് എടുക്കാത്തവരെ മാത്രമല്ല സാധാരണ ടിക്കറ്റ് എടുത്ത് റിസര്‍വേഷന്‍ സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും പിടിവീഴും.
ഉത്സവ സീസണുകളില്‍ ദീര്‍ഘദൂര ട്രെയിനുകളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ചില യാത്രക്കാര്‍ ടിക്കറ്റ് എടുക്കാതെ കോച്ചുകളില്‍ ഇടിച്ച് കയറി മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി. ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നത് മാത്രമല്ല മോഷണവും ധാരാളമായി നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്

Exit mobile version