CrimeKerala

അച്ഛന്‍റെ കൂട്ടുകാരനായ ഓട്ടോഡ്രൈവർ, പിണങ്ങിപ്പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് 65 കാരൻ അറസ്റ്റിൽ

പരവൂർ: കൊല്ലം പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64 കാരൻ അറസ്റ്റിൽ. പൂതക്കുളം മുക്കട സ്വദേശി പ്രസന്നനാണ് പിടിയിലായത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു. പരവൂർ മുക്കട ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായ പ്രസന്നൻ പെൺകുട്ടിയുടെ അമ്മയുടെയും അച്ഛന്‍റേയും പരിചയക്കാരനാണ്. കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മദ്യ ലഹരിയിൽ അച്ഛൻ അമ്മയെ മർദ്ദിക്കുന്നതാണ് കണ്ടത്. ഇത് കണ്ടതോടെ മനോവിഷമത്തിൽ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. കുട്ടിയെ കാണാനില്ലെന്ന് കണ്ടതോടെ കുടുംബം സമീപത്തെ വീടുകളിൽ അടക്കം അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടർന്നാണ് സുഹൃത്തായ  പ്രസന്നനെ ഫോണിൽ വിളിച്ച് മകൾ പിണങ്ങി പോയെന്ന് പറഞ്ഞത്. ഓട്ടോയുമായി പോയി അന്വേഷിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇരുചക്ര വാഹനത്തിലാണ് പ്രസന്നൻ കുട്ടിയെ തിരക്കി ഇറങ്ങിയത്. ഏകദേശം 3 കിലോമീറ്റർ അപ്പുറമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് പ്രസന്നൻ  കുട്ടിയെ കണ്ടെത്തി. കുട്ടിയുമായി അവിടെ നിന്നും മടങ്ങുന്നതിനിടെ മഴ പെയ്തു. ഇതോടെ മഴ തോർന്നിട്ട് പോകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രസന്നൻ തന്‍റെ വീട്ടിലെത്തിച്ചു. തുടർന്ന് കുട്ടിയെ കടന്നു പിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി. ഭയന്നോടിയ കുട്ടി വീട്ടിൽ എത്തി അമ്മയോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ  പരവൂർ പൊലീസിൽ പരാതി നൽകി. പിന്നാലെയാണ് പൂതക്കുളത്തെ വീട്ടിൽ നിന്ന് പ്രസന്നനെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button