Site icon Newskerala

ബാഹുബലിയെയും ചതിച്ചു കൊന്നതാണ്…; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്’; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കൽ പിന്തുണയുമായി രംഗത്തെത്തിയത്. രാഹുലിനെ ഇല്ലായ്‌മ ചെയ്തവർക്ക് കേരളത്തിലെ സ്ത്രീകൾ മറുപടി നൽകുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ശക്തനായ, ജനനായകനായ, ബാഹുബലിയെയും ചതിച്ചു കൊന്നതാണെന്നും രാഹുലിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ ജിഷ കളരിക്കൽ പറയുന്നു. കോടതി വിധി മാനിക്കുന്നുവെന്നും രാഹുൽ തെറ്റ് ചെയ്തു എങ്കിൽ കോടതി ശിക്ഷ നൽകട്ടെയെന്നും തെറ്റിനെ ഒരിക്കലും ന്യായീകരിക്കില്ലെന്നും ജിഷ പറയുന്നു. രാഹുൽ നിരപരാധി ആണെന്ന് കോടതി പറഞ്ഞാൽ തിരിച്ചു വരട്ടെ എന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
രാഹുലാ…… Rahul Mamkootathil നിന്റെ കൂടെ ✊ നിന്നെ ഇല്ലായ്മ ചെയ്തവർക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകൾ മറുപടി നൽകും ✊ അത് ആരാണെന്ന് ഈ കേരളത്തിലെ സ്ത്രീകൾക്ക് അറിയാം ✊കാലം എല്ലാത്തിനും മറുപടി നൽകും 👌 നിന്റെ ശബ്ദം നിന്റെ നെഞ്ചുറപ്പ് നിന്റെ വളർച്ച ആരൊക്കെയോ ഭയപ്പെട്ടു. കൊലപാതകികൾക്ക് വരെ സംരക്ഷണം നൽകുന്നവരിൽ ചിലർ നിന്നെ ഒറ്റു കൊടുത്തത് അതുകൊണ്ടാണ്. ഇപ്പോൾ നിനക്ക് മനസ്സിൽ ആയില്ലേ ആരും കൂടെ കാണില്ല എന്ന്…… ശക്തനായ, ജനനായകനായ, ബാഹുബലിയെയും ചതിച്ചു കൊന്നതാണ്. നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട് അവർ ഇതിനുള്ള മറുപടി ബാലറ്റ് പേപ്പറിൽ നൽകും. അവസാനം വിജയം നിന്റേത് തന്നെ ആയിരിക്കും 👌ബഹുമാനപ്പെട്ട കോടതി വിധി മാനിക്കുന്നു. അവൻ തെറ്റ് ചെയ്തു എങ്കിൽ കോടതി ശിക്ഷ നൽകട്ടെ. തെറ്റിനെ ഒരിക്കലും ന്യായീകരിക്കില്ല. അവൻ നിരപരാധി ആണെന്ന് കോടതി പറഞ്ഞാൽ തിരിച്ചു വരട്ടെ. എന്നാൽ സ്വന്തം പാർട്ടിയിൽ നിന്ന് ഈ മനുഷ്യനെ തള്ളി പറഞ്ഞവർക്ക് മാപ്പില്ല. അത് പാർട്ടിനേതാക്കൾ അല്ല കൂട്ടത്തിൽ ഉള്ളവരാണ് കൂടെ ചുവട് വച്ച് നടന്നവരാണ് അവർക്ക് മാപ്പില്ല. KPCC നേതൃത്വം രാഹുലിനെ സംരക്ഷിക്കാവുന്നതിന്റെ പരമാവധി സംരക്ഷിച്ചു കോടതി കൈ വിട്ടപ്പോൾ ആണ് പാർട്ടി സസ്പെൻഡ് ചെയ്തത് അതിൽ നന്ദി ഉണ്ട്. പക്ഷെ മറ്റു ചിലർക്ക് അവന്റെ പതനം ആവശ്യമായിരുന്നു. കാലം മാപ്പ് തരില്ല.

Exit mobile version