Site icon Newskerala

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക – സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

തിരുവനന്തപുരം: ഫോണില്‍ പുതിയ പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട് ചില കാര്യങ്ങളുണ്ട്. സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫോണില്‍ പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി പൊലിസ്. ആപ്പുകളുടെ വിശദാംശങ്ങളില്‍ ഡെവലപ്പറുടെ പേരും കൃത്യമായി ശ്രദ്ധിക്കണമെന്നാണ് പൊലിസിന്റെ നിര്‍ദേശം.
ആപ്പുകളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ളവയില്‍ സ്‌പെല്ലിങ് / ഗ്രാമര്‍ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാല്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വ്യക്തത വരുത്തണമെന്നും പൊലിസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

*ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം*

നിങ്ങളുടെ ഫോണില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സാധാരണ ആപ്പുകളുടെ വിശദാംശങ്ങളില്‍ ഡെവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. സംശയം തോന്നിയാല്‍ അത് നിയമാനുസൃതമുള്ളതാണോ ഡെവലപ്പറുടെ വിശദാംശങ്ങള്‍ തുടങ്ങിയവ നമുക്ക് സെര്‍ച്ച് ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ളവയില്‍ സ്‌പെല്ലിങ് / ഗ്രാമര്‍ തെറ്റുകളും ശ്രദ്ധിക്കുക.

അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാല്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വ്യക്തത വരുത്താവുന്നതാണ്.

പ്ലേ/ആപ്പ് സ്റ്റോറില്‍ കാണുന്ന ആപ്പുകളുടെ യൂസര്‍ റിവ്യൂ പരിശോധിക്കുക.

പ്രവര്‍ത്തനത്തിന് ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കി വേണം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. അഡ്മിനിസ്‌ട്രേഷന്‍ പെര്‍മിഷന്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ അപകടകാരികളാണ്.

അഡ്മിനിസ്‌ട്രേഷന്‍ പെര്‍മിഷന്‍ നല്‍കുന്നതോടെ പ്രസ്തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷന്‍ നടത്താനും പാസ് വേര്‍ഡ്, സ്റ്റോറേജ് ഉള്‍പ്പെടെ മുഴുവന്‍ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.

ആപ്പ് ആവശ്യപ്പെടുന്ന പെര്‍മിഷന്‍ കൃത്യമായി മനസിലാക്കുക. ചില ആപ്പുകള്‍ക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോണ്‍ നമ്പറും മറ്റും default ആയി തന്നെ അറിയാന്‍ കഴിയും.

ആപ്പുകള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള പെര്‍മിഷനുകളാണ് നല്‍കുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷവും അതിന് മുന്‍പും നല്‍കിയതും ആവശ്യപ്പെട്ടതുമായ പെര്‍മിഷനുകള്‍ നിരീക്ഷിക്കുക. പ്രൈവസി സെറ്റിങ്‌സ് ഉറപ്പാക്കുക.

Exit mobile version