Site icon Newskerala

ഭീകരാക്രമണത്തിന് മുമ്പ് മസ്ജിദിൽ കയറി, 3 മണിക്കൂറോളം ചെലവഴിച്ചു ; ഡൽഹിയിലെ 50 സ്ഥലങ്ങളിൽ ഉമർ ചുറ്റിക്കറങ്ങി, നിർണായക കണ്ടെത്തലുകൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആറിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ. ബാബറി മസ്ജിദിന്റെ പേരിലാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. കോണോട്ട് പ്ലേസ്, ചെങ്കോട്ട, ​ഗൗരിശങ്കർ ക്ഷേത്രം, ഷോപ്പിം​ഗ് മാൾ, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് എന്നിവിടങ്ങളിൽ ആക്രമണം നടത്താനായിരുന്നു ​ഗൂഢാലോചന നടത്തിയത്.ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സ്റ്റി പരിസരത്തെ പലയിടങ്ങളിലും ഇവർ മുറിയെടുത്ത് ​ഗൂഢാലോചന നടത്തിയിരുന്നു. ഡോക്ടർമാരായതിനാൽ സംശയിക്കില്ലെന്ന് കരുതിയായിരുന്നു സംഘത്തിന്റെ നീക്കം. അതിനാലാണ് ദൗത്യത്തിനായി ഡോക്ടർമാരുടെ സംഘത്തെ തന്നെ ജെയ്ഷെ മുഹമ്മദ് സംഘടന തെരഞ്ഞെടുത്തത്.ഉത്തർപ്രദേശിലും ഇവർ ബോംബ് സ്ഫോടനത്തിനായി പദ്ധയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം ഉമർ മുഹമ്മദ് ഡൽഹി ന​ഗരത്തിൽ മാത്രം 50 സ്ഥലങ്ങളിലൂടെ ക‍ടന്നുപോയതിന്റെ സിസിടിവി ദൃശ്യത്തിൽ ലഭിച്ചിരുന്നു. കൊണോട്ട് പ്ലേസിലും മയൂർ വിഹാറിലും യാത്ര ചെയ്തിരുന്നു. ഇവിടെ നിന്ന് സുനേരി മുസ്ലീം പള്ളിക്ക് സമീപം കാർ പാർക്ക് ചെയ്തു. പള്ളിയിൽ പ്രവേശിച്ചു. മൂന്ന് മണിക്കൂർ നേരമാണ് ഉമർ മുഹമ്മദ് ഇവിടെ ചെലവഴിച്ചത്.

Exit mobile version