
ബെംഗളൂരു: യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. ബംഗളൂരുവിലെ വൈലിക്കാവലിലാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നത്. 29 കാരിയായ മഹാലക്ഷ്മി എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് പൊലീസിന്റെ കണ്ടെത്തി. മഹാലക്ഷ്മി താമസിച്ചിരുന്ന വൈലിക്കാവലിലെ അപ്പാർട്ട്മെൻ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് തിരിച്ചറിഞ്ഞ അയൽവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ ഫ്രിഡ്ജ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. ദിവസങ്ങൾക്കു മുമ്പ് കൊലപാതകം നടന്നതായി ഇതിൽ നിന്ന് വ്യക്കമാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് 4-5 ദിവസം വരെ പഴക്കമുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് സെൻട്രൽ ബെംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശേഖർ എച്ച്. തെക്കണ്ണവർ പറഞ്ഞു. മഹാലക്ഷ്മി വിവാഹിതയാണങ്കിലും ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം. മഹാലക്ഷ്മി കർണാടക സ്വദേശിയല്ലെന്ന് കണ്ടെത്തിയതായും പൊവലീസ് അറിയിച്ചു. 2022-ൽ ഡൽഹിയിൽ 27 കാരിയായ ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കിയ കേസിന് ഇതുമായി സമാനതകളേറെയാണെന്ന് പൊലീസ് അറിയിച്ചു.
