ഇന്ത്യൻ രൂപ കൂപ്പുകുത്തിയതോടെ ഗൾഫ്കറൻസികൾ ചരിത്രത്തിലെ ഏറ്റവും
ഉയർന്നനിരക്കിലെത്തിയിരിക്കുകയാണ്.
യുഎഇ ദിർഹത്തിന് 24.5രൂപവരെലഭിച്ചതോടെ പ്രവാസികൾക്ക് വലിയആനുകൂല്യം ലഭിച്ചു. ബോട്ടിം ആപ്പ് വഴിപണം അയച്ചവർക്ക് 24.5 രൂപയാണ്ലഭിച്ചത്. ബാങ്കുകളിൽ 24.38 രൂപയുംഎക്സ്ചേഞ്ചുകളിൽ24.48രൂപയുമായിരുന്നു നിരക്ക്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 90
കടന്നതോടെയാണ് ഗൾഫ്കറൻസി കളുടെ മൂല്യവുംകുതിച്ചുയരുന്നത്. ഇപ്പോൾ 100 ദിർഹം
അയച്ചാൽ 2,450 രൂപ ലഭിക്കുന്നു.
ശമ്പളമാസമായതിനാൽ പ്രവാസികൾക്ക്
ഈ സമയത്ത് ഉയർന്ന നിരക്കിൽ പണം
അയക്കാൻസാധിക്കുന്നസാഹചര്യമാണിപ്പോൾ. ഒമാൻ റിയാൽ
234.5 രൂപയും ബഹ്റൈൻ ദിനാർ 239.15
രൂപയും കുവൈത്ത് ദിനാർ 293.93
രൂപയുമാണ് നിലവിലെ സർവകാല
ഉയർന്ന നിരക്കുകൾ. ഖത്തർ റിയാൽ
24.73 രൂപയും സൗദി റിയാൽ 24.03
രൂപയുമാണ്.

