Site icon Newskerala

കേരളത്തിലെ പെൻഷൻ വിതരണം അലങ്കോലപ്പെടുത്തിയത് ബി.ജെ.പി: തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിലെ പെൻഷൻ വിതരണം അലങ്കോലപ്പെടുത്തിയത് ബി.ജെ.പിയാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണ അധികാരത്തിൽ വരുന്നതു വരെ സംസ്ഥാന സർക്കാരാണ് മുഴുവൻ പെൻഷൻ തുകയും നൽകിയതെന്നും ഇപ്പോൾ ഏതെങ്കിലും സമയത്താണ് കേന്ദ്ര സർക്കാർ അവരുടെ പണം അനുവദിക്കാറുള്ളതെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പെൻഷൻ തുക വന്നാലും ഇല്ലെങ്കിലും സംസ്ഥാനസർക്കാർ അത് കൃത്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ക്ഷേമപെൻഷനുകൾക്ക് ഏറ്റവും കൂടുതൽ ബജറ്റ് ചെലവ് കേരളത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നരേന്ദ്ര മോദി അധികാരത്തിൽ വന്നിട്ട് 12 വർഷമായെന്നും 200,300 രൂപയുടെ കേന്ദ്ര ക്ഷേമ പെൻഷനുകളിൽ പത്ത് രൂപയുടെ വർധനവ് വരുത്തിയിട്ടുണ്ടോയെന്നും തോമസ് ഐസക് ചോദിച്ചു.
കേരളത്തിലെ പത്ത് ലക്ഷം പേർക്ക് മാത്രമാണ് ഈ തുക ലഭുക്കുന്നുള്ളൂവെന്നും എന്തുകൊണ്ടാണ് 62 ലക്ഷം പേർക്കും ഈ തുക നൽകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര പെൻഷൻ കൃത്യമായി മുൻകൂർ കൊടുത്തുകൊണ്ടിരുന്ന സംസ്ഥാന സർക്കാരിൽ നിന്ന് പിടിച്ചുവാങ്ങി നേരിട്ടു കൊടുക്കാൻ തീരുമാനിച്ചതെന്തിനെന്നും ഈ തുക പോലും സമയത്ത് കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനുള്ള മറുപടി ജനങ്ങൾ വോട്ടിലൂടെ ബിജെപിക്കു നൽകണമെന്നും ബി.ജെ.പിക്ക് നാണമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നവംബർ മാസം മുതൽ പെൻഷൻ 2000 രൂപയായി ഉയർത്തിയ സാഹചര്യത്തിൽ ഏകദേശം 15000 കോടി രൂപ ഇതിനായി ചെലവാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ഒക്ടോബർ വരെ ക്ഷേമ പെൻഷൻ വിതരണത്തിൽ 45,517 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഒന്നാം പിണറായി സർക്കാരിന്റ കാലത്ത് 35,154 കോടി രൂപ വിതരണം ചെയ്തിരുന്നു. ഒമ്പതര വർഷം കൊണ്ട് സ 80,671 കോടി രൂപയാണ് ർക്കാർ ഇതിനായി ചെലവിട്ടത്. ഇനിയുള്ള അഞ്ച് മാസത്തെ തുകകൂടി ചേർത്താൽ 85,000 കോടി രൂപയാണ് ആകെ ചെലവാകുകയെന്നും തോമസ് ഐസക് വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി ഏത് സർക്കാരാണ് ഇത്രയും തുക ചെലവഴിച്ചതെന്നും അദ്ദേഹം ചോദിച്ചു.
യു.ഡി.എഫ് സർക്കാർ 9400 കോടി രൂപയാണ് ക്ഷേമ പെൻഷനായി ചെലവഴിച്ചതെന്നും അഞ്ച് വർഷകാലത്തെ ഭരണത്തിനിടയിൽ 100 രൂപ മാത്രമാണ് അധികമായി അനുവദിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.
കുടിശ്ശിക സംബന്ധിച്ച് യു.ഡി.എഫ് തർക്കങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഈ തർക്കമുണ്ടാക്കുന്നവർ 9400 രൂപയല്ലേ ചെലഴിച്ചുള്ളൂവെന്നും ഒന്നാം പിണറായി സർക്കാർ അതിന്റെ നാല് മടങ്ങ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Exit mobile version