കേന്ദ്ര സർക്കാരിന്റെ എഫ്സിആർഎ നിയമഭേദഗതിയിൽ വെട്ടിലായി കേരളത്തിലെ ബിജെപി, നിയമ സഭാ തിരെഞ്ഞെടുപ്പ് അടുത്തത് ക്രൈസ്തവ വോട്ടുകൾ ലഭിക്കുന്നത് കടുത്ത തിരിച്ചടിയാകും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ എഫ്സിആർഎ നിയമഭേദഗതിയിൽ വെട്ടിലായി കേരളത്തിലെ ബിജെപി. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ക്രൈസ്തവ മേഖലകളിൽ കടന്നു കയറാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. എൽഡിഎഫും യുഡിഎഫും കേന്ദ്രസർക്കാർ നടപടി ആയുധമാക്കിയതോടെ എന്ത് മറുപടി പറയും എന്നറിയാതെ കുഴങ്ങുകയാണ് നേതാക്കൾ. ഹിന്ദു വോട്ടുകൾക്ക് പുറമെ ക്രൈസ്തവ വോട്ടുകളിൽ ഇത്തവണ കടന്നുകയറാൻ ആകും എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, എഫ്സിആർഎ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനമാണ് ക്രൈസ്തവസഭകൾ ഉയർത്തുന്നത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി കേരളത്തിൽ എത്തിയെങ്കിലും എഫ്സിആർഎ ഭേദഗതിയിൽ ഒരക്ഷരം മിണ്ടിയില്ല. നിയമഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വിഷയം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കി ബിജെപിക്കെതിരെ എൽഡിഎഫും യുഡിഎഫും രം​ഗത്തെത്തി. നാലിന് പ്രധാനമന്ത്രി കോട്ടയത്ത് എത്തുമ്പോൾ എഫ്സിആർഎ നിയമ ഭേദഗതിയിൽ എന്ത് പ്രതികരണം നടത്തുമെന്നതും ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot