Kerala

തൊണ്ടയിൽ എല്ല് കുടുങ്ങി, വലയിലായിട്ടും വഴങ്ങാതെ ‘ബുബ്ബൂ’, രക്ഷകരായി ട്രോമാകെയർ പ്രവർത്തകർ

മലപ്പുറം: തൊണ്ടയിൽ എല്ലുകുടുങ്ങി വളർത്തുനായ രക്ഷകരായി ട്രോമാകെയർ പ്രവർത്തകർ. ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ജർമൻ ഇനത്തിൽപ്പെട്ട വളർത്തു നായയുടെ തൊണ്ടയിൽ എല്ലു കുടുങ്ങിയത്. അവശനിലയിലായ വളർത്തുനായയ്ക്ക് രക്ഷകരായി മലപ്പുറം ജില്ലാ ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ്. വല ഉപയോഗിച്ച് നായയെ വലയിലാക്കി ചോക്കിംഗിലുടെയാണ് തൊണ്ടയിൽ കുടുങ്ങിയ എല്ല് കഷണം കൊണ്ട് പുറത്തെടുത്തത്.        

വായയുടെ ഒരു ഭാഗത്തായാണ് എല്ല് കുടുങ്ങിയ നിലയിൽ കണ്ടത്. വലയ്ക്കുള്ളിലായിട്ടും ശൌര്യം വെടിയാതിരുന്ന നായയ്ക്ക് ഏറെ പ്രയാസപ്പെട്ടാണ് ട്രോമാകെയർ പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button