Site icon Newskerala

കൊല്ലത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ അസ്ഥികുടം കണ്ടെത്തി

കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് അസ്ഥികുടം കണ്ടെത്തി. മനയിൽകുളങ്ങരയിൽ ആൾത്താമസം ഇല്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാലുമാസം മുമ്പാണ് ഈ വീട്ടിൽ അവസാനമായി ആളുകൾ വന്ന് പോയത്.മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. മധ്യവയസ്കനായ പുരുഷന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. വീടിരിക്കുന്ന വസ്തുവിൽ തേങ്ങയിടാൻ വന്ന ആളാണ് അസ്ഥികൂടം കണ്ടത്. ഫോറൻസിക് സംഘവും കൊല്ലം വെസ്റ്റ്‌ പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Exit mobile version