Site icon Newskerala

ര​ക്ത പ​രി​ശോ​ധ​നാ ഫ​ലം വ്യാ​ജ​മാ​യി ത​യാ​റാ​ക്കാ​ൻ കൈ​ക്കൂ​ലി; പ്ര​വാ​സി​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വ്

കു​വൈ​ത്ത് സി​റ്റി: എ​ച്ച്‌.​ഐ.​വി, ഹെ​പ്പ​റ്റൈ​റ്റി​സ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ വ്യാ​ജ​മാ​യി ത​യാ​റാ​ക്കാ​ൻ കൈ​ക്കൂ​ലി ന​ൽ​കി​യ പ്ര​വാ​സി​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വ്. വ്യാ​ജ ഫ​ല​ത്തി​നാ​യി ഇ​യാ​ൾ 200 ദീ​നാ​ര്‍ ആ​ണ് കൈ​ക്കു​ലി ന​ൽ​കി​യ​ത്. ര​ക്ത​സാ​മ്പി​ളു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച് രോ​ഗ​ബാ​ധി​ത​ർ​ക്കും വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​താ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി. വി​ദേ​ശ​ത്തു​നി​ന്ന് വ്യാ​ജ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളും മു​ദ്ര​ക​ളും ത​യാ​റാ​ക്കി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. 2022ൽ ​റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി ര​ക്ത​സാ​മ്പി​ളു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച മൂ​ന്ന് പ്ര​വാ​സി ജീ​വ​ന​ക്കാ​രെ കോ​ട​തി 10 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. 2023ൽ ​പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തി​ന് മ​റ്റൊ​രു വ്യ​ക്തി​ക്കും ഇ​തേ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

Exit mobile version