മംഗളൂരു: മണിപ്പാലിലെ എ.കെ.എം.എസ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമകളിൽ ഒരാളും തെരുവുഗുണ്ടയുമായ സൈഫുദ്ദീനെ (49) ശനിയാഴ്ച മാൽപെയിൽ വെട്ടിക്കൊലപ്പെടുത്തി. രാവിലെ 11 മണിയോടെ സൈഫുദ്ദീനെ കൊടവൂരിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നുപേർ അദ്ദേഹത്തിന്റെ വീട്ടിൽ കയറി വാളുകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്നാണ് പ്രഥമിക നിഗമനമെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. സൈഫുദ്ദീന്റെ ബസുകളിൽ ഡ്രൈവർമാരായിരുന്നവരാണ് അക്രമികളെന്നാണ് സൂചന.
