Site icon Newskerala

വാറൻ്റ് നിലനിൽക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥി അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വാറൻ്റ് നിലനിൽക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥി അറസ്റ്റിൽ. തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി രാഹുൽ പി. രവിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.2020ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അന്യമായി തടങ്കലിൽ പാർപ്പിച്ച കേസിൽ രാഹുലിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version