Site icon Newskerala

വൈക്കത്ത് കാർ നിയന്ത്രണം വിട്ട് കനാലിൽ വീണു; യുവ ഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കത്ത് കാർ കനാലിൽ വീണ് യുവ ഡോക്ടർ മരിച്ചു.പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡോക്ടർ അമൽ സൂരജാണ് മരിച്ചത്. ഇന്ന് രാവിലെ കെ.വി കനാലിൽ കാർ കിടക്കുന്നതു കണ്ട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.ഇന്നലെ രാത്രിയായിരുന്നു അപകടം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. കാറിനുള്ളിലെ ഫ്രിഡ്ജിൽ മരുന്നുകളും സൂക്ഷിച്ചിരുന്നു. വൈക്കത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version