Kerala
യാത്രയ്ക്കിടെ ചരക്ക് തീവണ്ടിയില്‍ പെട്രോള്‍ ചോര്‍ച്ച; സംഭവം പാലക്കാട്ട്
പാലക്കാട്: യാത്രയ്ക്കിടെ പരിഭ്രാന്തി പരത്തി ചരക്ക് തീവണ്ടിയിലെ പെട്രോള്‍ ചോർച്ച. ശനിയാഴ്ച രാവിലെ 11.30 ഓടെ കഞ്ചിക്കോട് ഭാഗത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം.എഴുപതിനായിരം ലിറ്റർ ശേഷിയുള്ള 50 ടാങ്കർ പെട്രോളുമായി എറണാകുളം ഇരുമ്ബനത്തു നിന്നും ബെംഗളൂരു ദേവനഗുഡിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലെ 13-ാം നമ്ബർ ടാങ്കറിലാണ് പെട്രോള്‍ ചോർച്ചയുണ്ടായത്.
ഇതേത്തുടർന്ന് എൻജിൻ ഡ്രൈവർ ഉടൻ ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് കഞ്ചിക്കോട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. പാലക്കാട് റെയില്‍വേ സ്റ്റേഷൻ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി ചോർച്ച അടച്ച ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു. സംഭവത്തെത്തുടർന്ന് ട്രാക്കിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.