Site icon Newskerala

കോട്ടയം പനച്ചിപ്പാറയിൽ രാസ ലഹരിവേട്ട; മൂന്ന് പേർ പിടിയിൽ

കോട്ടയം: കോട്ടയം ഈരാറ്റുപേട്ട ക്ക് സമീപം പനച്ചിപ്പാറയിൽ വൻ രാസ ലഹരിവേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ. ഇവരിൽ നിന്നും 99 ഗ്രാം എംഡിഎംഎ പിടികൂടി. പനച്ചികപ്പാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, നടയ്ക്കൽ മണിമലകുന്നേൽ ജീമോൻ, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് ടീമാമാണ് ഇവരെ അറസ്റ്റ് ചെയ്തത്.ബംഗ്ലൂരുവിൽ നിന്നാണാണ് പ്രതികൾ ലഹരി എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എംഡിഎംഎ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പോലീസ് നിരീക്ഷണത്തിലായിരുന്ന ഇവരെ ഇന്ന് രാവിലെ എട്ടരയോടെയാണ് പിടികൂടുന്നത്. ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്ന ഇവരെ പനച്ചിപ്പാറയിൽ വെച്ച് ഡാൻസാഫ് സംഘം പിടിക്കൂടുകയായിരുന്നു. വൈദ്യ പരിശോധന നടത്തിയ ഇവരെ അൽപ സമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Exit mobile version