കോയമ്പത്തൂർ: കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് പിടികൂടി.പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് മൂന്ന് പ്രതികളെ വെടിവെച്ചത്. കേസിലെ പ്രതികളായ ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസമാണ് കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ചത്.തുടയല്ലൂർ വെള്ളക്കിണരുവിൽ ഒളിവിൽ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളുടെ ആക്രമണത്തില്‍ ചന്ദ്രശേഖരൻ എന്ന പൊലീസുകാരൻ്റെ കൈക്ക് വേട്ടെറ്റു. ഗുണയുടെ ഒരു കാലിനും മറ്റ് രണ്ട് പ്രതിയുടെ രണ്ട് കാലിനുമാണ് വെടിയേറ്റത്.പ്രതികളായ മൂന്ന്പേരും കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമാണ് കോളജ് വിദ്യാർഥിനിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം ചെയ്തത്. ഞായറാഴ്ച രാത്രി ആൺസുഹൃത്തിനെ വിളിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനി ആൺസുഹൃത്തിനൊപ്പം കാറിൽ ഇരിക്കുമ്പോൾ മൂന്ന് യുവാക്കളെത്തി ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. ആൺ സുഹൃത്തിനെ ക്രൂരമായി മർദിച്ച ശേഷം പെൺകുട്ടിയെ പിടിച്ചുവലിച്ച് പുറത്തിറക്കിയ പ്രതികൾ അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിച്ചു.മോഷ്ടിച്ച ബൈക്കിലെത്തിയാണ് പ്രതികൾ പെൺകുട്ടിയെ ആക്രമിച്ചതും ബലാത്സംഗം ചെയ്തതുമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് അറിയിച്ചതുപ്രകാരം സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ്, റോഡരികിൽ അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


