Site icon Newskerala

ശബരിമല വ്രതത്തിലായിരുന്ന വിദ്യാർഥിക്ക് കറുപ്പ് ധരിച്ചതിന്റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി

തൃശൂർ: ശബരിമല വ്രതത്തിലായിരുന്ന വിദ്യാർഥിക്ക് കറുപ്പുടുത്തതിന്റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. തൃശൂർ എളവള്ളി ബ്രഹ്മകുളം ഗോഗുലം പബ്ലിക് സ്കൂളിനെതിരെയാണ് പരാതി. എളവള്ളി സ്വദേശിയായ വിദ്യാർഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടെന്നാണ് ആരോപണം. നവംബർ മൂന്ന് മുതൽ കുട്ടിക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതായും പഠനം വിലക്കിയതായും ആരോപണമുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രം​ഗത്തെത്തി. സ്കൂൾ അധികൃതരുമായി പലവട്ടം ചർച്ച നടത്തിയിട്ടും പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടായില്ലെന്ന് ഹിന്ദു ഐക്യവേദി പറയുന്നു.

Exit mobile version