Site icon Newskerala

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി; അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടയിൽ

കണ്ണൂർ പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. തുടർന്ന് വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Exit mobile version