Site icon Newskerala

തോറ്റ സ്ഥാനാർഥിയുടെ വീടിന് സമീപം പടക്കം പൊട്ടിച്ചു; കൊല്ലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കൈയാങ്കളി

കൊല്ലം: ഇട്ടിവയിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കൈയാങ്കളി. നെടുപുറം വാർഡിൽ ജയിച്ച അഖിൽ ശശിയുടെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു കൈയാങ്കളിയുണ്ടായത്. തോറ്റ സ്ഥാനാർഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ബി.ബൈജുവും സംഘവും വാഹനം തടഞ്ഞ് ആക്രമിച്ചെന്നാണ് അഖിൽ ശശിയുടെ പരാതി. ആൾക്കൂട്ടത്തിന് ഇടയിലേക്ക് ബൈജു ഓടിയെത്തി കൈയേറ്റം നടത്തുന്ന ദൃശ്യങ്ങളും പരാതിയോടൊപ്പം പൊലീസിന് നൽകിയിട്ടുണ്ട്. അഖിലിനെതിരെ ബൈജുവും പരാതി നൽകിയിട്ടുണ്ട്.സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിമത സ്ഥാനാർഥിയായാണ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അഖിൽ ശശി മത്സരിച്ചത്. ഇതിന് പിന്നാലെ അഖിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗവുമാണ് പരാജയപ്പെട്ട ബൈജു.

Exit mobile version