പത്തനംതിട്ട: സൈബർ തട്ടിപ്പ് കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. പത്തനംതിട്ടയിലെ റാന്നി, കോയിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. പെരുമ്പട്ടി സ്വദേശി ആര്യ, പഴവങ്ങാടി സ്വദേശി സരിൻ എന്നിവരാണ് അറസ്റ്റിലായത്.സാമ്പത്തിക കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയും വിവിധ ആളുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തതിനാണ് ആര്യയെ അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം ആര്യ സ്വന്തം അക്കൗണ്ടുകൾ വഴി തട്ടിപ്പ് സംഘാംഗങ്ങൾക്ക് കൈമാറും. ഇതാണ് സംഘത്തിന്റെ രീതി.സമാനക്കുറ്റത്തിനാണ് 27-കാരനായ യുവാവിനെ പെലീസ് അറസ്റ്റ് ചെയ്തത്. റാന്നി പൊലീസാണ് കേസ് അന്വേഷിച്ചത്. പലരിൽ നിന്നും തട്ടിയെടുത്ത തുകയിൽ നിന്ന് 85,000 രൂപ സരിൻ പിൻവലിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.


