Sports

ഓവറിലെ ആദ്യ 3 പന്തില്‍ വഴങ്ങിയത് 30 റണ്‍സ്, അബുദാബി ടി10 ലീഗില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ദാസുന്‍ ഷനക

ദുബായ്: അബുദാബി ടി10 ലീഗില്‍ ശ്രീലങ്കന്‍ താരം ദാസുന്‍ ഷാനകക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഡല്‍ഹി ബുള്‍സിനെതിരായ മത്സരത്തില്‍ ബംഗ്ലാ ടൈഗേഴ്സിനായി പന്തെറിഞ്ഞ ഷനക ഒമ്പതാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലാണ് 30 റണ്‍സ് വഴങ്ങിയത്. ഷനകയുടെ ആദ്യ പന്ത് ഡല്‍ഹി ബുള്‍സ് താരം നിഖില്‍ ചൗധരി ബൗണ്ടറി കടത്തി.നോ ബോളായ രണ്ടാം പന്തും നിഖില്‍ ചൗധരി ബൗണ്ടറി പറത്തി. വീണ്ടും നോ ബോളായ മൂന്നാം പന്തും നിഖില്‍ ചൗധരി ബൗണ്ടറി കടത്തിയതോടെ എറിഞ്ഞ ഒരു പന്തില്‍ തന്നെ ഷനക 14 റണ്‍സ് വഴങ്ങി. നിയമപരമായി രണ്ടാം പന്തും നിഖില്‍ ചൗധരി ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ നിഖില്‍ ചൗധരി സിക്സും നേടി. ഇതോട ആദ്യ മൂന്ന് പന്തില്‍ 24 റണ്‍സ് ഷനക വഴങ്ങി. അവിടെയും തീര്‍ന്നില്ല. നാലാം പന്ത് നോ ബോളായി. വീണ്ടുമെറിഞ്ഞ പന്തും നോ ബോളാവുകയും ആ പന്തും നിഖില്‍ ചൗധരി ബൗണ്ടറി കടത്തുകയും ചെയ്തതോടെ നിയമപ്രകാരം എറിഞ്ഞ ആദ്യ മൂന്ന് പന്തില്‍ ഷനക വഴങ്ങിയത് 30 റണ്‍സായി. എന്നാല്‍ അടുത്ത മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി ഷനക തിരിച്ചുവന്നു.

ബംഗ്ലാ ടൈഗേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ബുള്‍സ് 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സടിച്ചപ്പോള്‍ 15 പന്തില്‍ 50 റണ്‍സടിച്ച ലിയാം ലിവിംഗ്സ്റ്റണിന്‍റെയും 14 പന്തല്‍ 33 റണ്‍സടിച്ച ദാസുന്‍ ഷനകയുടെയും ബാറ്റിംഗ് മികവില്‍ ബംഗ്ലാ ടൈഗേഴ്സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 9.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button