Site icon Newskerala

ജനകീയ നേതാവിനെ കൊല്ലാൻ ശ്രമിച്ച കൊലയാളി സർക്കാരിന് ജനാധിപത്യ കേരളം മറുപടി നൽകും’

ദമ്മാം: പേരാമ്പ്ര സികെജി കോളേജിൽ യുഡിഎസ്എഫ് വിജയിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ ദമ്മാം ഒഐസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വടകരയിൽ സിപിഎം ബിംബത്തെ മൃഗീയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത് മുതൽ, അദ്ദേഹത്തെ വ്യക്തിപരമായി നേരിടാൻ തുടങ്ങിയത് കേരളം കാണുന്നതാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്ന പൊലീസ് ആക്രമണം. സിപിഎം നിർദേശം അനുസരിച്ചാണിത്, പാർട്ടിയുടെ സജീവ പ്രവർത്തകനായ പൊലീസുകാരൻ ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും ക്രൂരമായി പ്രഹരിച്ചതാണെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ ഷാഫിയെ പൊലീസ് തല്ലിയതല്ലെന്നും ഇതെല്ലാം ഷോ മാത്രമാണെന്നും ചില സിപിഎം നേതാക്കൾ നടത്തിയ വസ്തുതാ വിരുദ്ധമായ പ്രസ്താവനകൾ ലജ്ജാകരമാണ്. സമൂഹമാധ്യമങ്ങളിലും ആസൂത്രിതമായി, ഷാഫി നടത്തുന്നത് നാടകമാണെന്നും മറ്റുമുളള ആക്ഷേപങ്ങളും അവർ ഉയർത്തുകയുണ്ടായി. ആരോപണം ശരിയല്ലെന്നു വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും വ്യക്തി അധിക്ഷേപം തുടരുന്നത് സി.പി.എമിന്റെ കാടത്ത ശൈലിയാണെന്നും പ്രതിഷേധ കുറിപ്പിൽ ഒഐസിസി വ്യക്തമാക്കി. അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചത് ചോദ്യം ചെയ്യപ്പെടുന്നതും, ചർച്ചചെയ്യുന്നതും മറക്കാനാണ് പിണറായി വിജയന്റെ തീരുമാനപ്രകാരം പൊലീസും പാർട്ടിക്കാരും ഷാഫി പറമ്പിലിനെ ക്രൂരമായി ആക്രമിച്ച് ചോര വീഴ്ത്തിയത്. കേരളത്തിലെ ജനകീയനായ നേതാവിനെ കൊല്ലാൻ ശ്രമിച്ച കൊലയാളി സർക്കാരിന്, ജനാധിപത്യ കേരളം മറുപടി നൽകുമെന്ന് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ പത്രകുറിപ്പിലുടെ അറിയിച്ചു.

Exit mobile version