ഡേറ്റിങ് ആപ്പില്‍ ഡേറ്റ് ചെയ്ത് കെണിയിലാവാതെ സൂക്ഷിച്ചോ, പണം ചോരും ; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം കൊള്ളയടിക്കുന്ന സൈബർ തന്ത്രങ്ങള്‍ വർധിക്കുന്നു. ഇത്തരം സൈബർ തട്ടിപ്പുകള്‍ക്കെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.ഡേറ്റിങ് ആപ്പുകള്‍ സാമൂഹികമാധ്യമങ്ങളിലും അല്ലാതെയും ധാരാളം പരസ്യം ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് തട്ടിപ്പു നടത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ
ആപ്പുകളില്‍ നിന്നു പരിചയപ്പെടുന്നവരെ വിവാഹമോ സൗഹൃദമോ വാഗ്ദാനം ചെയ്ത് ഇരയാക്കുന്നതാണ് ഇവരുടെ രീതി. സൗഹൃദത്തിലായതിനു ശേഷം വിവിധ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടും.
ഇവ വ്യാജ പ്ലാറ്റ്‌ഫോമുകളായിരിക്കും. ആദ്യഘട്ടത്തില്‍ ചെറിയ ലാഭം നല്‍കി വിശ്വാസം പിടിച്ചെടുക്കും. പിന്നീട് കൂടുതല്‍ നിക്ഷേപത്തിനായി സമ്മര്‍ദം ചെലുത്തുകയും ചെയ്യും. ചിലര്‍ ഇത്തരം കെണിയില്‍ പെട്ട് വന്‍തുക നിക്ഷേപിക്കും. ഇതു പിന്‍വലിക്കാന്‍ ശ്രമിക്കുമ്ബോള്‍ ഇവര്‍ ഫീസ് ആവശ്യപ്പെടും.
പിന്നീട് പണം ലഭിക്കാതെ വരുമ്ബോഴാണ് തട്ടിപ്പിനിരയായതായി മനസിലാകുന്നത്. ഇതിനകം തട്ടിപ്പ് സംഘം കടന്നുകളയും. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനുള്ളില്‍ 1930 എന്ന നമ്ബരില്‍ വിവരമറിയിക്കണം- മന്ത്രാലയം നിര്‍ദേശിച്ചു.
