Health Tips

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍

ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയില്‍ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. മലിനമായ വായു ശ്വസിക്കുമ്പോൾ, ഈ ദോഷകരമായ വസ്തുക്കൾ നമ്മുടെ ശ്വസനവ്യവസ്ഥയിൽ പ്രവേശിക്കുകയും വിവിധ ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ദീർഘനേരം വായു മലിനീകരണവുമായി സമ്പർക്കം പുലർത്തുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം.  ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 


  1. ഗ്രീന്‍ ടീ  ആന്‍റി

ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.  

2. ഇഞ്ചി ചായ  


ശ്വാസ നാളിയിലുണ്ടാകുന്ന
അണുബാധ തടയാൻ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് കഴിയും. അതിനാല്‍ ഇഞ്ചി ചായ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.  

3. മഞ്ഞള്‍ പാല്‍  

‘കുര്‍കുമിന്‍’ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് അനേകം രോഗാവസ്ഥകളില്‍ പ്രയോജനം ചെയ്യുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെയും മഞ്ഞള്‍ ഫലപ്രദമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

4. നാരങ്ങാ വെള്ളം   

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  

5. തക്കാളി ജ്യൂസ് 


തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന്  ഏറെ നല്ലതാണ്.  

6. ബീറ്റ്റൂട്ട് ജ്യൂസ് 

ബീറ്റ്‌റൂട്ട് ജ്യൂസിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

  7. ക്യാരറ്റ് ജ്യൂസ്  

ക്യാരറ്റ് ജ്യൂസില്‍ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും മലിനീകരണവുമായി ബന്ധപ്പെട്ട നാശത്തിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാനും സഹായിക്കും. 

8. ഇളനീര്‍  

ഇളനീര്‍ കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

  ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button