പ്രതികൂല കാലാവസ്ഥയിലും പൈനാപ്പിള്‍ വില കുതിക്കുന്നു, പ്രതീക്ഷയില്‍ കര്‍ഷകര്‍
പ്രതികൂല കാലാവസ്ഥയിലും പൈനാപ്പിള്‍ വില ഉയരുന്നത് കർഷകർക്ക് ആശ്വാസമാകുന്നു. നിലവില്‍ 55 – 59 രൂപണ് വില.ചില്ലറ വിപണിയില്‍ വില ഇതിലുമേറെയാണ്. കഴിഞ്ഞ വർഷം 39, 37, 47 എന്നിങ്ങനെയായിരുന്നു. എറണാകുളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ കൃഷി കോട്ടയത്താണ്. ഡല്‍ഹി, സൂറത്ത്, ജയ്‌പൂർ, അഹമ്മദാബാദ്, പൂനെ, ഭോപ്പാല്‍, ഇൻഡോർ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുമുണ്ട്. കർഷകരില്‍ നിന്ന് വ്യാപാരികള്‍ പഴുക്കാൻ പാകമായ പച്ച കൈതച്ചക്കയും, പൂർണമായും പഴുത്തതുമായ പൈനാപ്പിള്‍ എന്നിങ്ങനെ രണ്ട് തരത്തിലാണ് വാങ്ങുന്നത്. കഴിഞ്ഞ ഡിസംബറിലെ വിലത്തകർച്ചയും മാർച്ച്, മേയ് മാസങ്ങളിലെ പൊള്ളുന്ന ചൂടും അതിജീവിച്ചാണ് കർഷകർ കൃഷിയിറക്കിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഡിമാൻഡാണ് വില വർദ്ധനയ്ക്ക് കാരണം. നവംബർ അവസാനം വരെ ഉയർന്ന വില ലഭിക്കുമെന്നാണ് സൂചന.