ചൂടായാലും മാറ്റിവെക്കില്ല, രാത്രി മുഴുവന്‍ ചാര്‍ജിലിടും…; ലാപ്‌ടോപ് തകരാറിലാക്കിയേക്കുന്ന അഞ്ച് ശീലങ്ങള്‍ അറിഞ്ഞിരിക്കാം

അധ്യാപകരും വിദ്യാര്‍ഥികളും ജോലിക്കാരുമടക്കം എല്ലാ മേഖലയിലുമുള്ളവര്‍ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ലാപ്‌ടോപ്. തങ്ങളുടെ വര്‍ക്കുകള്‍ കൂടുതല്‍ സൗകര്യത്തോടെ ചെയ്തുതീര്‍ക്കാനും കൂടുതല്‍ കാര്യങ്ങള്‍ സ്‌റ്റോര്‍ ചെയ്തുവെക്കാനുമടക്കം വ്യത്യസ്തമായ കാര്യങ്ങള്‍ക്ക് ലാപ്‌ടോപ് ഉപയോഗപ്പെടുത്തുന്നവര്‍ പുതിയ കാലത്ത് ചില്ലറയല്ല. നിത്യവും കൊണ്ടുനടക്കാറുണ്ടെങ്കിലും അധികപേരും അശ്രദ്ധയില്‍ വീണുപോകുന്ന കാര്യങ്ങളിലൊന്നാണ് ലാപ്‌ടോപ് ചാര്‍ജിങ്. ഇതത്ര വലിയ കാര്യമൊന്നുമല്ലെന്ന ഭാവത്തില്‍ കൈകാര്യം ചെയ്യുന്നതൊക്കെ കൊള്ളാം, പക്ഷേ, സിസ്റ്റത്തിന്റെ ബാറ്ററിക്ക് കേടുപാടുകള്‍ സംഭവിക്കാനോ അതിലും മോശമായ കാര്യങ്ങള്‍ക്കോ ഇതുതന്നെ ധാരാളം. സിസ്റ്റത്തിന്റേതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് പോലുള്ള, അധികപേരും സൗകര്യപൂര്‍വം വിസ്മരിച്ചുകളയുന്ന അശ്രദ്ധകള്‍ ലാപ്‌ടോപിന്റെ പെര്‍ഫോമന്‍സിനെ തന്നെ ബാധിക്കാന്‍ ഇടയാക്കിയേക്കും. ചാര്‍ജ് ചെയ്യുമ്പോള്‍ സംഭവിക്കാനിടയുള്ള പ്രധാനപ്പെട്ട ഈ അഞ്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കാം. 1. ചാര്‍ജിങ് ടൈമില്‍ ഗെയ്മിങ്, എഡിറ്റിങ് പോലുള്ള പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാംലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഗെയിം കളിക്കുക, വീഡിയോ എഡിറ്റ് ചെയ്യുക പോലുള്ള പ്രോഗ്രാമുകള്‍ സിസ്റ്റത്തെ ക്രമാധീതമായി ചൂടുപിടിപ്പിക്കും. ഈ ചൂട് പ്രൊസസറിനെയും ബാറ്ററിയെയും പിടികൂടുന്നത് ലാപ്‌ടോപിന്‍റെ സുഗമമായ ഉപയോഗത്തിന് അത്ര നല്ലതിനായിരിക്കില്ല. ചാര്‍ജ് ചെയ്യുന്ന വേളയില്‍ പരമാവധി ചെറിയ കാര്യങ്ങള്‍ക്ക് മാത്രം സിസ്റ്റത്തെ ഉപയോഗപ്പെടുത്തുക. 2. ബെഡ് പോലുള്ള മൃദുലമായ സ്ഥലങ്ങളില്‍ നിന്ന് ചാര്‍ജിങ് ടൈമില്‍ സിസ്റ്റം മാറ്റിവെക്കാം ചാര്‍ജ് ചെയ്യുമ്പോള്‍ ബെഡിലോ തലയിണയിലോ സിസ്റ്റം വെക്കുന്നവരായിരിക്കും അധികപേരും. എന്നാല്‍, ഇത് പുറത്തേക്കുള്ള വായുസഞ്ചാരത്തിന് തടയിടുകയും മദര്‍ബോര്‍ഡ് അടക്കമുള്ള പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ചൂട് അമിതമായി കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. 3. രാത്രിയിലുടനീളം ചാര്‍ജ് ചെയ്യാന്‍ വെക്കുന്നതും ബുദ്ധിയല്ല! ഫുള്‍ചാര്‍ജ് ആയിക്കഴിഞ്ഞാല്‍ ഓവര്‍ചാര്‍ജ് പ്രൊട്ടക്ഷന്‍ സുരക്ഷാ സംവിധാനമുള്ള രീതിയിലാണ് ഏറ്റവും പുതിയ ലാപ്‌ടോപുകളെല്ലാം തയ്യാറാക്കപ്പെട്ടിട്ടുള്ളത്. എന്നുകരുതി രാത്രി മുഴുവന്‍ കുത്തിയിടുകയാണെങ്കില്‍ ബാറ്ററി വളരെയെളുപ്പത്തില്‍ നശിച്ചുപോയേക്കും. ഉറങ്ങുന്നതിന് മുന്‍പ് 80-90 ശതമാനത്തോളം ചാര്‍ജ് ആയിട്ടുണ്ടെന്ന് കണ്ടാല്‍ ഉടന്‍ ഊരിയിട്ടേക്കണം. 4. വില കുറവാണെന്ന് കരുതി തീരെ ക്വാളിറ്റിയില്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിക്കല്ലേ ചെറിയ വിലക്ക് കിട്ടുന്ന ചാര്‍ജറുകള്‍ സ്വന്തമാക്കി ഉപയോഗിക്കുന്ന ചിലരെങ്കിലും കാണാതിരിക്കില്ല. ഇത്തരം ചാര്‍ജറുകള്‍ ഉപയോഗിക്കുമ്പോഴുള്ള പ്രധാനപ്രശ്‌നമെന്നത് കടന്നുവരുന്ന കറന്റിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്. ഈ ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതിലൂടെ ബാറ്ററി അമിതമായി ചീര്‍ത്തുവരാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുണ്ടെന്നാണ് ടെക് നിരീക്ഷകരുടെ വാദം. ഒറിജിനല്‍ ചാര്‍ജറോ ക്വാളിറ്റിയുള്ള മറ്റേതെങ്കിലും ചാര്‍ജറുകളോ ഉപയോഗപ്പെടുത്തുക. 5. അമിതമായി ചൂടുപിടിക്കുന്നുണ്ടെന്നത് നിസാരമായി കാണേണ്ട കാര്യമല്ല അസാധാരണമായി നിങ്ങളുടെ ലാപ്‌ടോപ് ചൂടുപിടിക്കുന്നത് ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ എത്രയും വേഗം സര്‍വീസ് ഷോപ്പില്‍ കാണിക്കുക. ഇത് ശ്രദ്ധയില്‍ പെട്ടിട്ടും അവഗണിക്കാനാണ് ഭാവമെങ്കില്‍ ബാറ്ററിക്കും അതേസമയം ലാപ്‌ടോപിന്റെ ആയുസിനുമാണ് ക്ഷതം വരുത്തുന്നതെന്ന ഓര്‍മ വേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot