തിരുവനന്തപുരം: ഒമ്പതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ സുഹൃത്തിനെ മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. 63കാരനായ പ്രതി വിക്രമനാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷ വിധിച്ചത്. അതിജീവിതയായ പെൺകുട്ടിയുടെ സഹോദരി ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ആഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽക്കണം.ഇത് കൂടാതെ 14 വർഷം കഠിനതടവും അനുഭവിക്കണം. അച്ഛന്റേതടക്കമുള്ള സമ്മര്‍ദ്ദങ്ങൾക്ക് വഴങ്ങാതെ കുട്ടി പ്രതിക്കെതിരെ ശക്തമായ മൊഴി നൽകിയതാണ് കേസിൽ നിര്‍ണായകമായത്. 2020 ,2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു. ഏക ആശ്രയമായ അമ്മുമ്മയെയും ഭർത്താവ് ഉപേക്ഷിച്ചതായിരുന്നു. ഇതിനിടെ പ്രതിയുമായി അടുപ്പത്തിലാവുകയും ഇരുവരും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തു. ഇതിനിടെ അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിനത്തിന് ഇരയാക്കി തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും കുട്ടികളുടെ മുന്നിൽ വെച്ച് പ്രതി അമ്മുമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തിൽ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേൽക്കുകയും ചെയ്തു. മറ്റൊരു ദിവസം കുട്ടികളെ ഉപദ്രവിക്കുന്നത് അയൽവാസി കണ്ടതാണ് സംഭവം പുറത്തറിയാൻ ഇടയായത്. കുട്ടികൾ നിലവിൽ ഷെൽട്ടർ ഹോമിന്റെ സംക്ഷണയിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്ട്ടർ ആർഎസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ. വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 20സാക്ഷികളെ വിസ്തരിക്കുകയും 22രേഖകളും ഹാജരാക്കുകയും ചെയ്തു. മംഗലപുരം പൊലീസ് ഉദ്യോഗസ്ഥരായ എ അൻസാരി, കെ പി തോംസൺ, എച്ച്എൽ. സജീഷ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പൂട്ട് പൊളിച്ച് കടന്ന് വിലപിടിപ്പുള്ള വസ്ത്രങ്ങളും സൗന്ദര്യവർധക ഉത്പന്നങ്ങളും മോഷ്ടിച്ചു,
Related Articles
Check Also
Close