അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ വില്ലേജ് ഓഫീസിൽ നിന്നും തണ്ടപ്പേര് ലഭിക്കാത്തതിനെത്തുടർന്ന് കർഷകൻ ജീവനൊടുക്കി.കാവുണ്ടിക്കൽ സ്വദേശി കൃഷ്ണസ്വാമിയാണ് (52) കൃഷിസ്ഥലത്ത് ജീവനൊടുക്കിയത്. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി ശ്രമിക്കുന്നുണ്ടെങ്കിലും സർവേ നമ്പറിൽ സ്ഥലമില്ലെന്നായിരുന്നു വില്ലേജ് ഓഫീസർ മറുപടി നൽകിയതെന്ന് കുടുംബം ആരോപിച്ചു.അതേസമയം, കൃഷ്ണസ്വാമിയുടെ സ്ഥലത്തിന്റെ അതേ പേരിൽ മറ്റാരോ തണ്ടപ്പേര് സ്വീകരിച്ചിരുന്നു.ഇതുകൊണ്ടാണ് കൃഷ്ണസ്വാമിക്ക് തണ്ടപ്പേര് ലഭിക്കാത്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
