Kerala
നിലയ്ക്കലില്‍ ഫാസ്ടാഗ്: ശബരിമലയില്‍ 16000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം
പത്തനംതിട്ട : ശബരിമലയില്‍ ഒരേ സമയം 16000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ്.
നിലയ്ക്കലിൽ പാര്‍ക്കിങ് പൂര്‍ണമായും ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ച് ഉള്ളതായിരിക്കും.
പമ്പ ഹില്‍ ടോപ്പ്, ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാര്‍ക്കിങ്ങിനുള്ള അനുമതി കോടതി നല്‍കിയിരുന്നു.
നിലയ്ക്കലില്‍ 17 പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടില്‍ മൂന്ന് വിമുക്ത ഭടന്‍മാര്‍ വീതം നൂറിൽ അധികം പേരെ ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് ഉറപ്പാക്കിയിട്ട് ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
എരുമേലിയില്‍ ഹൗസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള 6.5 ഏക്കര്‍ സ്ഥലം പാര്‍ക്കിങിന് വിനിയോഗിക്കും.