Site icon Newskerala

കു​ട​കി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ തീ​പി​ടി​ത്തം; ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

മം​ഗ​ളൂ​രു: കു​ട​ക് ജി​ല്ല​യി​ലെ മ​ടി​ക്കേ​രി​യി​ൽ ഹ​ർ​മ​ന്ദി​ർ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​ൽ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ടി​ക്കേ​രി താ​ലൂ​ക്കി​ലെ ചെ​ട്ടി​മാ​ണി ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പു​ഷ്പ​കാ​ണ് (ഏ​ഴ്) മ​രി​ച്ച​ത്. പു​ല​ർ​ച്ചെ​യാ​ണ് 30 വി​ദ്യാ​ർ​ഥി​ക​ൾ അ​ന്തേ​വാ​സി​ക​ളാ​യ സ്കൂ​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബാ​ക്കി 29 വി​ദ്യാ​ർ​ഥി​ക​ളെ മ​ടി​ക്കേ​രി ഫ​യ​ർ സ്റ്റേ​ഷ​നി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Exit mobile version